Arvind Kejriwal Cleans Dishes At Golden Temple To Say Sorry

ന്യൂഡല്‍ഹി : പാര്‍ട്ടിക്ക് പറ്റിയ മനഃപ്പൂര്‍വമല്ലാത്ത തെറ്റിനു പ്രായശ്ചിത്തമായി അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പാത്രങ്ങള്‍ കഴുകി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.

അബദ്ധം പറ്റിയാല്‍ പോലും അതു ന്യായികരിക്കുകയും അഥവ മാപ്പ് പറയേണ്ടി വന്നാല്‍ അത് ‘ യാന്ത്രികമായി ‘ നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ് കേജ്‌രിവാളിന്റെ ഈ നടപടി.

എഎപിയുടെ യുവജന വിഭാഗത്തിന്റെ പ്രകടനപത്രികയില്‍ പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രം വന്നിരുന്നു. ഇതിനുള്ള പ്രായശ്ചിത്തമായിട്ടാണ് ക്ഷേത്രത്തില്‍ പാത്രങ്ങള്‍ കഴുകിയത്.

മാധ്യമങ്ങളും ആള്‍ക്കൂട്ടവുമെത്തുന്നതിനു മുന്‍പ് സേവ ചെയ്യണമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനു സാധിച്ചില്ല. യുവജന പ്രകടനപത്രികയില്‍ അറിയാതെ പറ്റിയ തെറ്റിനു സ്വമേധയാ ശുശ്രൂഷ ചെയ്യുന്നതിനാണ് ഞാനെത്തിയത്.

ഇപ്പോള്‍ എനിക്ക് മനസമാധാനം ഉണ്ട് കേജ്‌രിവാള്‍ പറഞ്ഞു. 45 മിനിറ്റോളം കേജ്‌രിവാള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് ഇവിടെനിന്ന് ആഹാരം നല്‍കാറുണ്ട്.

ഈവര്‍ഷമാദ്യം എഎപി യുവജനവിഭാഗം പുറത്തിറക്കിയ പ്രകടനപത്രികയിലാണ് വിവാദമായ തെറ്റു കടന്നുകൂടിയത്. മാത്രമല്ല, പ്രകടനപത്രികയെ സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനോട് ഉപമിക്കുകയും ചെയ്തിരുന്നു. ഇത് ഞങ്ങളുടെ ബൈബിളാണ്, ഞങ്ങളുടെ ഗീതയാണ്, ഞങ്ങളുടെ ഗ്രന്ഥ് സാഹിബാണെന്ന് പാര്‍ട്ടി വക്താവ് ആശിഷ് ഖേതന്‍ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ KejriinsultsGoldenTemple എന്ന ഹാഷ് ടാഗില്‍ വിമര്‍ശനം ഉയരുകയും ചെയ്തു.

അതേസമയം, ക്ഷേത്രത്തിന്റെ പടവുകള്‍ ചൂലുകൊണ്ട് അടിച്ചുവൃത്തിയാക്കാന്‍ കേജ്‌രിവാള്‍ മുതിര്‍ന്നില്ല. പഞ്ചാബ് തിരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടി ചിഹ്നം ആരാധാനലായത്തില്‍ ഉപയോഗിച്ചുവെന്ന വിമര്‍ശനം ഭയന്നായിരുന്നു ഇത്.

അടുത്ത നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമെന്ന് അഭ്യൂഹം പഞ്ചാബില്‍ ശക്തമാണ്.

ബി.ജെ.പി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ദുവാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

Top