പമ്പുടമകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ബിജെപിയെന്ന് ആരോപണമുന്നയിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പമ്പുടമകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ബിജെപിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

സമരത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബിജെപിക്കാണെന്നും മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ഇന്ധന വില കുറവാണെന്നും ജനങ്ങളോട് ബിജെപി മാപ്പ് പറയേണ്ടതായി വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ പമ്പുടമകള്‍ ഇന്ന് പമ്പുകള്‍ അടച്ചിട്ട് സമരം നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് വരെയാണ് സമരം.

Top