aruvikara- rajasenan,nedumagadu vv rajesh

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരത്തെ രണ്ട് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. സിനിമാ സംവിധായകനും നടനുമായ രാജസേനന്‍ അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നെടുമങ്ങാട് മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥിയാവുക.

രാജേഷിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹരിപ്പാട് മത്സരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്താണ് മത്സരിക്കുക. പത്തനാപുരത്ത് നടന്‍ ഭീമന്‍ രഘവുമാണ് ബി,ജെ,പിക്കു വേണ്ടി പോരിനിറങ്ങുന്നത്. ഇതുകൂടാതെയാണ് ഇപ്പോള്‍ സിനിമാരംഗത്തു നിന്ന് രാജസേനന്‍ കൂടി ബി.ജെ.പിക്കായി എത്തുന്നത്.

Top