അരുവി സിനിമയുടെ എഡിറ്റര്‍ റെയ്മണ്ട് ഡെറിക് മലയാളത്തിലേക്ക്

jaaliyanwala-baagh

റെ പ്രേക്ഷകപ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടിയ അരുവി സിനിമയുടെ എഡിറ്റര്‍ റെയ്മണ്ട് ഡെറിക് മലയാളത്തിലേക്ക്. ഒരു മെക്‌സിക്കന്‍ അപാരതയുടെ സഹ സംവിധായകനായ അഭിനേഷ് അപ്പുകുട്ടന്‍ സംവിധാനം ചെയ്യുന്ന ജാലിയന്‍ വാലാബാഗ് എന്ന സിനിമയിലൂടെയാണ് റെയ്മണ്ട് ഡെറിക്ക് മലയാളത്തിലേക്ക് വരുന്നത്. വിജയ് സേതുപതിയാണ് ജാലിയന്‍ വാലാബാഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

സ്റ്റോറീസ് ആന്റ് തോട്ട്‌സിന്റെ ബാനറില്‍ മെക്‌സിക്കന്‍ അപാരതയുടെ കോ പ്രൊഡ്യൂസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജിദ് നാസര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്.

Top