അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു നഷ്ടം:മംമ്ത മോഹന്‍ദാസ്

mamtha mohandas

രുന്ധതിയില്‍ അനുഷ്‌കയുടെ റോളിന് ആദ്യം തന്നെയായിരുന്നു വിളിച്ചതെന്ന് മംമ്ത മോഹന്‍ദാസ്. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു നഷ്ടമായിരുന്നുവെന്നും താരം പറയുന്നു.

കുറച്ചു വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ലെന്നും, ആദ്യത്തെ നാലുവര്‍ഷത്തില്‍ താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള ഒരാളായിരുന്നുവെന്നും, വെറുതേ സിനിമകള്‍ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രവും തിരഞ്ഞെടുത്തില്ലെന്നും താരം പറഞ്ഞു.

അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു. സിനിമയില്‍ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള വിളിയായിരുന്നു അത്. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകള്‍ തനിക്ക് മറ്റൊരു തിരിച്ചറിവു തന്നു. കരിയറിനു പുറകേയല്ല, ജീവിതത്തിനു പുറകേയാണ് താനിപ്പോള്‍ ഓടേണ്ടതെന്നുള്ള തിരിച്ചറിവാണ് ലഭിച്ചത് മംമ്ത കൂട്ടിച്ചേര്‍ത്തു. കോഡി രാമകൃഷ്ണ സംവിധാനം ചെയ്ത് ശ്യാം പ്രസാദ് റെഡ്ഡി നിര്‍മ്മിച്ച അരുന്ധതി ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു.

Top