മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് അരുന്ധതി റോയ്‌

ന്യൂഡല്‍ഹി: രാജ്യത്ത് സാങ്കല്‍പിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.

നോട്ട് നിരോധനം, റഫാല്‍ ഇടപാട്, ഗൗരി ലങ്കേഷിന്റെ കൊലപാതകം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകണമെന്നും, പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങുമ്പോള്‍ നമ്മള്‍ അപകടത്തിലാകുകയാണെന്നാണ് ഇത്തരം സംഭവങ്ങളില്‍ നിന്നു വ്യക്തമാകുന്നതെന്നും, സാങ്കല്‍പിക അടിയന്തരാവസ്ഥായാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഹിന്ദുത്വ ആശയങ്ങളോടും സര്‍ക്കാരിന്റെ മൃഗീയ ഭൂരിപക്ഷത്തോടും സമരസപ്പെടാത്തവര്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top