അരുണാചൽപ്രദേശിൽ വൻ തീപിടുത്തം ; 30 വീടുകളും നിരവധി കടകളും കത്തിനശിച്ചു

Arunachal Pradesh

ഡയാംഗ്: അരുണാചൽപ്രദേശിൽ ഉണ്ടായ വൻ തീപിടുത്തിൽ 30 വീടുകളും നിരവധി കടകളും കത്തിനശിച്ചു. നുറുകണക്കിന് ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) അഗ്നിശമനസേനയും ചേർന്ന് രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീ അണച്ചതായും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.

Top