അരുണാചല്‍ പ്രദേശില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ ; ആറ് വിഘടനവാദികള്‍ കൊല്ലപ്പെട്ടു

encounter

ഇറ്റാ നഗര്‍: അരുണാചല്‍ പ്രദേശില്‍ സുരക്ഷാസേനയുെ വിഘടനവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ആറ് വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവരുടെ പക്കലുണ്ടായിരുന്ന എ.കെ.-47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് നടന്നത്. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. എന്‍.എസ്.സി.എന്‍.-ഐ.എമ്മിന്റെ ആറ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അസം റൈഫിളിലെ ഒരു ജവാന് പരിക്കേറ്റിട്ടുണ്ടെന്നും അരുണാചല്‍ പ്രദേശ് ഡി.ജി.പി. ആര്‍.പി. ഉപാധ്യായ പറഞ്ഞു. നാല് എ.കെ.-47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Top