അരുണ്‍ വൈഗ ചിത്രം ഉപചാരപൂര്‍വം ‘ഗുണ്ട ജയന്‍’; പ്രധാന വേഷത്തില്‍ സൈജു കുറുപ്പ്

രുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷൈജു കുറുപ്പ് പ്രധാന കഥാപാത്രമാവുന്നു. ഉപചാരപൂര്‍വം ‘ഗുണ്ട ജയന്‍’ എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്.

ഷെബാബ് ആനിക്കാടാണ് ചിത്രം നിര്‍മിക്കുന്നത്. സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒക്ടോബര്‍ ഒന്നിന് ചേര്‍ത്തലയില്‍ ഷൂട്ടിംഗ് ആരംഭിക്കും.

നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ജനമൈത്രിയാണ് സൈജുവിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം. വിജയ് ബാബുവാണ് ജനമൈത്രി നിര്‍മിക്കുന്നത്.

Top