വാര്‍ത്താ സമ്മേളനം എന്തിന്, രേഖാമൂലമുള്ള ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല രേഖാമൂലമാണ് കേരളത്തിലെ മന്ത്രിമാര്‍ സഹായം ചോദിക്കേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം എത്തിക്കുമെന്നും, രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നില്‍ അന്താരാഷ്ട്ര കാരണങ്ങളാണെന്നും ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ലെന്നും, കുറച്ച് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ മറ്റ് കറന്‍സികളേക്കാള്‍ രൂപ ശക്തമായ നിലയിലാണ്, ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top