Arun Jaitley’S statement

ശ്രീനഗര്‍ : കാശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തിനുപിന്നില്‍ പാക്കിസ്ഥാനെന്ന ആരോപണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

കാശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഇന്ത്യയുമായി ഒരിക്കല്‍ക്കൂടി പാക്കിസ്ഥാന്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ്. കാശ്മീരിലെ സംഘര്‍ഷത്തിനുപിന്നില്‍ ഈ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിനുനേരെ ഇവര്‍ വെല്ലുവിളി ഉയര്‍ത്തിരിക്കുകയാണ്.ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഇതിനെതിരെ ഒരുമിച്ചുനിന്നു പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു കാശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്.

സുരക്ഷാസേനയും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 66 പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

കാശ്മീര്‍ താഴ്‌വരയുടെ പല ഭാഗങ്ങളിലും ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്.

Top