അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി; നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍

Arun Jaitley

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. നില മെച്ചപ്പെട്ടതായും മരുന്നുകളോട് പ്രതികരിക്കുന്നതായും ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതിയെ അറിയിച്ചു.

ജെയ്റ്റ്‌ലിയെ കാണാന്‍ രാവിലെ വെങ്കയ്യ നായിഡു ഡല്‍ഹി എയിംസില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച്ചയാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഡ, എല്‍.ജെ.ഡി തലവന്‍ ശരത് യാദവ് എന്നിവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.

Top