അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

arun jaitly

ന്യൂഡല്‍ഹി : മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എക്മോ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. മരുന്നുകളോട് ജയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്‌ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു.

Top