Arun Jaitley to release NDA’s vision

തിരുവനന്തപുരം: പത്തിന കര്‍മപരിപാടി ഉള്‍ക്കൊള്ളിച്ച് എന്‍ഡിഎയുടെ കേരളത്തിലെ നയരേഖ പുറത്തിറക്കി. മുഴുവന്‍ ഭൂരഹിതര്‍ക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമി.

രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കും. പത്താംക്ലാസ് യോഗ്യതയുള്ള മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി. ആയിരം ക്ഷീരഗ്രാമങ്ങളും സ്റ്റാര്‍ട്ട്അപുകളും തുടങ്ങും.

മദ്യഉപഭോഗം നിയന്ത്രിക്കും. പുതിയ ബാറുകള്‍ അനുവദിക്കില്ല. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പാരര്‍പ്പിട പദ്ധതി തുടങ്ങും എന്നിവയാണ് നയരേഖയിലെ പ്രധാനവാഗ്ദാനങ്ങള്‍.

ഇന്നു രാവിലെയാണ് കേരളത്തില്‍ എന്‍ഡിഎ ഘടകം ഔദ്യോഗികമായി നിലവില്‍ വന്നത്. കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് പ്രഖ്യാപനം നടത്തിയത്.

ഇതിനു ശേഷമാണ് നയരേഖ പുറത്തിറക്കിയത്. കേരളത്തിലെ എന്‍ഡിഎയില്‍ ബിഡിജെഎസ് ഉള്‍പ്പെടെ 10 പാര്‍ട്ടികളാണ് ഉള്ളത്. ആദ്യമായാണ് മുന്നണി അടിസ്ഥാനത്തില്‍ കേരളത്തില്‍ ബിജെപി മത്സരിക്കുന്നത്.

ശക്തമായ ത്രികോണ മല്‍സരമാണ് കേരളത്തില്‍ നടക്കുന്നതെന്നു പറഞ്ഞ അരുണ്‍ ജയ്റ്റ്‌ലി, തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം ഇത്തവണയും ആവര്‍ത്തിക്കുമെന്നും പ്രതീക്ഷ പങ്കുവച്ചു.

Top