ശബരിമല വിഷയം; മതാനുഷ്ഠാനങ്ങള്‍ മൗലിക അവകാശമെന്ന് അരുണ്‍ ജയ്റ്റ്‌ലി

arunjetly

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാനാകില്ലെന്നും മതാനുഷ്ഠാനങ്ങള്‍ മൗലിക അവകാശമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

അതേസമയം, ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഇതു വരെ അറസ്റ്റിലായത് 3,345 പേരാണ്. 517 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ പൊലീസ് പുറത്തു വിട്ടിരുന്നു. പൊലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്.

Top