സിബിഐയുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്ന നടപടി; കോടതി ഉത്തരവിനെ കുറിച്ച് ജയ്റ്റ്‌ലി

arunjetly

ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്ന നടപടിയെന്ന് സുപ്രീംകോടതി ഉത്തരവിനെ കുറിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അന്വേഷണം നടത്തുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുവാനാണ് ഉത്തരവ്. കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കും. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് നാഗേശ്വര റാവുവിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക.

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായികിനാണ് മേല്‍നോട്ട ചുമതല. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. ഈ മാസം 23 മുതലുള്ള സിബിഐയിലെ സ്ഥലംമാറ്റ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Top