2ജി വിധിയില്‍ കോണ്‍ഗ്രസ്സിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: 2ജി അഴിമതിക്കേസ് വിധിയില്‍ കോണ്‍ഗ്രസ്സിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

യുപിഎ സര്‍ക്കാരിന്റെ ടുജി സ്‌പെക്ട്രം നയം അഴിമതിയും വഞ്ചനയും നിറഞ്ഞതാണെന്ന് 2012 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചതാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനാല്‍ സ്‌പെക്ട്രം വിതരണം ചെയ്തത് സുപ്രീംകോടതി റദ്ദാക്കിയതായും ജെയ്റ്റ്‌ലി അറിയിച്ചു.

അതേസമയം, 2 ജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സിഐജി വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

200708 കാലയളവില്‍ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഐജി വിനോദ് റായി കണ്ടെത്തിയത്.

Top