ആധാര്‍ സംബന്ധിച്ച് സ്ഥിരതയില്ലാത്ത അഭിപ്രായങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളതെന്ന് ജയ്റ്റ്ലി

arunjetly

ന്യൂഡല്‍ഹി: ആധാര്‍ സംബന്ധിച്ച് സ്ഥിരതയില്ലാത്തതും അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കാത്തതുമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന് അരുണ്‍ ജയ്റ്റ്ലി.

ആധാര്‍ നടപ്പാക്കുന്നതില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പലര്‍ക്കും പല അഭിപ്രായങ്ങളാണുണ്ടായിരുന്നതെന്നും, അധികാരം കൈവിട്ടതിന് ശേഷം മറ്റൊരു നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും, ഇതിന്റെ ഭാഗമായാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തെ കോണ്‍ഗ്രസ്സ് എതിര്‍ക്കുന്നതെന്നും അരുണ്‍ ജയ്റ്റ്ലി അഭിപ്രായപ്പെട്ടു.

ആധാര്‍: എ ബയോമെട്രിക് ഹിസ്റ്ററി ഓഫ് ഇന്ത്യാസ് 12 ഡിജിറ്റ് റവല്യൂഷന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആധാറുമായി ബന്ധപ്പെട്ട് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ നിയമ നിര്‍മ്മാണത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിലെ സര്‍ക്കാര്‍ ആധാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്നും, പാര്‍ലമെന്റില്‍ എവിടെയാണോ ഇരിക്കുന്നത് അതിനനുസരിച്ചാണ് ആധാറിന്മേലുള്ള കോണ്‍ഗ്രസ്സിന്റെ നിലപാടുകളെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.

Top