ആരോഗ്യ പ്രശ്‌നം; മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ജെയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ കീഴില്‍ കേന്ദ്രത്തില്‍ വീണ്ടുമൊരു മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റ്ലി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് 66-കാരനായ ജെയ്റ്റ്ലി ഇത്തവണ മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം മേയ് 14ന് അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

‘കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് കുറേയൊക്കെ അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ സഹായിച്ചു. ഇനി പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കാന്‍ അതിലൂടെ എനിക്ക് കഴിയും. ബിജെപിയും എന്‍ഡിഎയും അങ്ങയുടെ കീഴില്‍ തിളക്കമാര്‍ന്ന വിജയം കൈരിച്ചു. എന്റെ ആരോഗ്യവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാന്‍ എന്നെ പുതിയ സര്‍ക്കാരിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണം. അങ്ങയുടെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവുമായിരുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.

Top