Arun Jaitley is Subramanian Swamy’s Real Target,says Congress

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ വിമര്‍ശിക്കുന്നതിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി ലക്ഷ്യമിടുന്നത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ആണെന്ന് കോണ്‍ഗ്രസ്.

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നടപടികളെ എതിര്‍ക്കുന്നതിലൂടെ കേന്ദ്ര ധനകാര്യ വകുപ്പിന്റെ നയങ്ങള്‍ക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിക്കുകയാണ് സ്വാമിയെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയിരുന്നു. സെപ്തംബറില്‍ കാലാവധി അവസാനിക്കുന്ന രഘുറാം രാജനെ അതിനുമുമ്പേ നീക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം.

രഘുറാം രാജന്റെ തീരുമാനങ്ങള്‍ ചെറുകിട ഇടത്തരം വ്യാപാര സംരഭങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും ഇത് രാജ്യത്തെ തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കത്തില്‍ ആരോപിച്ചിരുന്നു.

രഘുറാം രാജനെ ചിക്കാഗോയിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞയാഴ്ചയും സുബ്രഹ്മണ്യന്‍ സ്വാമി പ്രസ്താവനയിറക്കിയിരുന്നു.

ഇതിനുപിന്നാലെ റിസര്‍വ് ബാങ്കും ധനകാര്യ വകുപ്പും വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു.

രഘുറാം രാജന്റെ കാലാവധിയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ള സ്വാധീനങ്ങളൊന്നും ബാധിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

Top