അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍ അദ്ദേഹം. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയിലാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വാസതടസം മൂലം ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദും കഴിഞ്ഞ ദിവസം ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

Top