arun-jaitley-black-money-corruption-notes

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി തിരികെ കൊണ്ടുവരിക എന്നതായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ ആദ്യകാലത്ത് നേരിട്ട പ്രധാന വെല്ലുവിളിയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികള്‍ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് ചെറുകിട കച്ചവടങ്ങളെ ബാധിക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകും.

നോട്ടുകള്‍ മാറാന്‍ ആവശ്യത്തിനു സമയമുണ്ടെന്നും, ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പണം നിക്ഷേപിക്കുന്നവര്‍ നിയമം അനുസരിച്ചുള്ള നികുതി നല്‍കണമെന്നും ധനമന്ത്രി പറഞ്ഞു.

വെളിപ്പെടുത്താത്ത വലിയ തുക കൈയില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരും. കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളെ കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന എക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top