നഷ്ടമായത് വിലമതിക്കാനാകാത്ത സുഹൃത്തിനെയെന്ന് മോദി; ജെയ്റ്റ്‌ലിയെ അനുസ്മരിച്ച് നേതാക്കള്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍. വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.രാഷ്ടീയത്തിലെ അതികായനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബാഗങ്ങളെ പ്രധാന മന്ത്രി അനുശോചനം അറിയിച്ചു.

രാജ്യത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അരുണ്‍ ജെയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. സഹോദര തുല്ല്യമായ നേതാവിനെയാണ് തനിക്ക് നഷ്ടമായതെന്ന് അമിത്ഷാ അനുസ്മരിച്ചു.

ജയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജെയ്റ്റ്‌ലി ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

Top