അരുണ്‍ ജെയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

arun jaitley

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ശസ്ത്രക്രിയ. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കദാതാവും സ്വീകര്‍ത്താവും സുഖമായിരിക്കുന്നെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരു മാസമായി ഡയാലിസിസിന് വിധേയമായിരുന്നു ജെയ്റ്റ്‌ലി. അടുത്ത ആഴ്ച നടക്കുന്ന 10ാമത് ഇന്ത്യ-യു.കെ സാമ്പത്തിക ധനകാര്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് നിശ്ചയിച്ച യാത്രയും അദ്ദേഹം റദ്ദാക്കിയിരുന്നു.

Top