രാമലീല സംവിധായകൻ അരുൺ ഗോപി നായകനാകുന്നു ; ചിത്രം ഉടൻ

ദിലീപ് നായകനായ സിനിമ രാമലീലയുടെ സംവിധായകനാണ് അരുൺ ഗോപി.

ചിത്രം നിരവധി പ്രശ്നങ്ങളിലൂടെ കടന്ന് പോയെങ്കിലും മികച്ച വിജയം നേടിയിരുന്നു.

ഇപ്പോൾ സംവിധാനത്തിൽ നിന്ന് അരുൺ ഗോപി നായക പദവിയിലേയ്ക്ക് മാറിയിരിക്കുകയാണ്.

ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിക്കുന്ന ചിത്രത്തിലാണ് അരുൺ നായകനാകുന്നത്.

ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവർത്തകനായ രതീഷ് രഘുനന്ദനാണ്.

ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Top