അവള്‍ക്കൊപ്പം ക്യാമ്പെയിന്‍ ഒന്നുമില്ലേ; ഇരയാക്കപ്പെട്ടവര്‍ക്കൊപ്പമെന്ന് അരുണ്‍ ഗോപി

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസിനെയും ഗവണ്‍മെന്റിനെയും പരസ്യമായി വിമര്‍ശിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്കിലൂടെയാണ് അരുണ്‍ ഗോപിയുടെ പ്രതികരണം. അവള്‍ക്കൊപ്പം എന്ന തരത്തിലുള്ള ക്യാമ്പെയിനുകള്‍ ഒന്നും തന്നെ ഇല്ലേ എന്നും അരുണ്‍ ഗോപി ചോദിക്കുന്നുണ്ട്.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്‌ഗ്‌നുമില്ല… പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പോലീസും ഗോവെര്ന്മേന്റും മൗനവൃതത്തിൽ…എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം

Top