2025 സീസണു മുന്നോടിയായി ഐപിഎലില്‍ മെഗാ ലേലം സംഘടിപ്പിക്കുമെന്ന് അരുണ്‍ ധുമാല്‍

2025 സീസണു മുന്നോടിയായി ഐപിഎലില്‍ മെഗാ ലേലം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. മൂന്നോ നാലോ താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുവാദമുണ്ടാവും. അങ്ങനെയാവുമ്പോള്‍ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശമാകുമെന്നും ധുമാല്‍ അറിയിച്ചു.

ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ മാസം 22ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎലിന്റെ ഉദ്ഘാടന മത്സരം. ഏപ്രില്‍ ഏഴിന് ആദ്യ ഘട്ട മത്സരങ്ങൾ അവസാനിക്കും.ജൂണ്‍ ഏഴിന് ടി-20 ലോകകപ്പ് ആരംഭിക്കുമെന്നതിനാല്‍ ഇക്കൊല്ലത്തെ ഐപിഎല്‍ മെയ് 25നോ 26നോ അവസാനിക്കും.

Top