അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സായാഹ്ന വാര്‍ത്തകള്‍’ ടീസര്‍ കാണാം

ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സായാഹ്ന വാര്‍ത്തകള്‍’ ടീസര്‍ പുറത്തുവിട്ടു. തൊഴില്‍ രഹിതനായ നായകന് സുഹൃത്ത് ‘ഭാരത് സ്‌കില്‍ യോജന’ എന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നതിന്റെ മാതൃകയിലാണ് ടീസര്‍.

അരുണ്‍ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശരത് ഷാജിയാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഡി 14 എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്.

Top