ഡ്രീം കേരള പദ്ധതിയില്‍ നിന്ന് അരുണ്‍ ബാലചന്ദ്രന്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്ന് നീക്കി. മുഖ്യമന്ത്രിയാണ് അടിയന്തിരമായി അരുണിനെ നീക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നടപടി.

കോവിഡ് മൂലം തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഡ്രീം കേരള പദ്ധതി. ഈ പദ്ധതിയുടെ നിര്‍വഹണ സമിതിയില്‍ അരുണ്‍ ബാലചന്ദ്രന്‍ അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന നിലയിലായിരുന്നു ഇദ്ദേഹത്തെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

അതേസമയം, മുഖ്യമന്ത്രിയുടെ ഐ.ടി. ഫെല്ലോ ആയ അരുണ്‍ ബാലചന്ദ്രനെ നിയമിച്ചത് യോഗ്യതാ മാനദണ്ഡവും പ്രവൃത്തിപരിചയവും മറികടന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയൊന്നും ഇല്ലാതിരുന്നിട്ടും അരുണ്‍ ബാലചന്ദ്രനെ ഐ ടി ഫോല്ലോ ആയി നിയമിച്ചത് ക്രമവിരുദ്ധമായാണെന്നാണ് പുറത്തുവരുന്ന വിവരം.

Top