കലാഭവന്‍ മണിയുടെ ഹിറ്റ് ഗാനങ്ങള്‍ എഴുതിയ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് അദ്ദേഹം. ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍, പകല് മുഴുവന്‍ പണിയെടുത്ത് മിനുങ്ങും മിന്നാമിനുങ്ങേ തുടങ്ങി നിരവധി ജനപ്രിയ ഗാനങ്ങള്‍. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിച്ചു.

കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ അമ്മിണി. മക്കള്‍ സിനി, സിജു, ഷൈനി, ഷൈന്‍, ഷിനോയ്, കണ്ണന്‍ പാലാഴി. മരുമക്കള്‍ വിജയന്‍, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

Top