ഒടുവില്‍ ഉറപ്പിച്ചു ; ചിലിയന്‍ സൂപ്പര്‍താരം ആര്‍തുറോ വിദാല്‍ ബാഴ്‌സലോണയില്‍

Arturo Vidal

ബാഴ്‌സലോണ : ചിലിയന്‍ സൂപ്പര്‍താരം ആര്‍തുറോ വിദാല്‍ ബാഴ്‌സലോണയില്‍. ബയേണ്‍ മ്യൂനിച്ചില്‍ നിന്ന് 20 ദശലക്ഷം യൂറോയ്ക്കാണ് വിദാല്‍ ബാഴ്‌സലോണയിലെത്തിയത്. ലോകത്തെ മികച്ച ‘ബോക്‌സ് ടു ബോക്‌സ്’ മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വിദാല്‍.

ബ്രസീലിയന്‍ താരങ്ങളായ ആര്‍തര്‍, മാല്‍ക്കം എന്നിവരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് വിദാലിനെ ക്ലബ് ടീമിലെത്തിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ബാഴ്‌സയിലെത്തുക. 20 ലക്ഷം യൂറോയാണ് വിദാലിനായി ബാഴ്‌സ നല്‍കിയത്.

വിദാലിനായി മത്സരരംഗത്തുണ്ടായിരുന്ന ഇന്റര്‍ മിലാനെ പിന്നിലാക്കി അപ്രതീക്ഷിതമായിരുന്നു ബാഴ്‌സയുടെ കടന്നു വരവ്. ചൈനീസ് ലീഗിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗളീഞ്ഞോയുടെ പകരക്കാരനായാണ് വിദാലിന്റെ കടന്നുവരവ്.

പിഎസ്ജിയുടെ ഫ്രഞ്ച് താരം അഡ്രിയാന്‍ റാബിയോറ്റിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് ബാഴ്‌സ വിദാലിലെത്തിയത്.

Top