അഹമ്മദ്നഗറില്‍ കരസേനയുടെ പീരങ്കി ഷെല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

bomp blast

മുംബൈ: അഹമ്മദ്നഗറില്‍ പീരങ്കി ഷെല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കരസേനയുടെ പീരങ്കിയാണ് പൊട്ടിത്തെറിച്ചത്. പ്രദേശവാസിയായ ശിവ സാധു ഗെയ്ക്വാദ് (56) ആണ് മരിച്ചത്. കര്‍ജുനെ ഖരേ പരിധിയില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം.

സൈനിക കേന്ദ്രത്തില്‍ നിന്ന് ഷെല്ലാക്രമണത്തിന് ശേഷം അവശേഷിച്ച പീരങ്കി ഷെല്ലുകള്‍ ശേഖരിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ അവശേഷിച്ച നിര്‍ജീവമാകാത്ത ഒരു ഷെല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഹമ്മദ്നഗറിലെ എംഐഡിസി പൊലീസ് സ്റ്റേഷനില്‍ അപകടമരണത്തിന് കേസെടുത്തു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ കര്‍ജുനെ ഖരേ പരിധിയില്‍ സമാനമായ രീതിയിലുണ്ടായ നാലാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു.

Top