ഇന്റര്‍നെറ്റിലെ അധോലോകത്തെ കുരുക്കാന്‍ നിര്‍മ്മിതബുദ്ധി സഹായകമാകും; ഡോ.റോഷി ജോണ്‍

കൊച്ചി: ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഡാര്‍ക്ക് നെറ്റിനെ കുരുക്കാന്‍ നിര്‍മ്മിതബുദ്ധി സഹായകരമാകുമെന്ന് യുവ റോബോട്ടിക് വിദഗ്ധനും ടിഎസി എസിലെ റോട്ടോബോട്ടിക്സ് – നിര്‍മ്മിത ബുദ്ധിയുടെ ആഗോള മേധാവിയുമായ ഡോ. റോഷി ജോണ്‍ പറഞ്ഞു. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടക്കുന്ന കൊക്കൂണിന്റെ 12 മത് എഡിഷനില്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള ഡാര്‍ക്ക് നെറ്റിനെ കണ്ടു പിടിക്കാമെന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഡോ. റോഷി.

ഒരു സെക്കന്‍ഡില്‍ ഇന്റര്‍നെറ്റിലൂടെ, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത്, മനുഷ്യക്കടത്ത്, കുട്ടികളെ ലൈംഗികമായുള്ള ഉപയോഗം, ചൂത് കളി, ഫ്രോഡ്, കള്ളനോട്ട്, ബിറ്റ് കോയിന്‍ ഇടപാട് തുടങ്ങിയ ലക്ഷക്കണക്കിന് കുറ്റകൃത്യങ്ങളാണ് നടന്ന് വരുന്നത്. ഇത് മനുഷ്യ സഹജമായ അനാലിസിസ് കൊണ്ട് കണ്ടെത്താന്‍ കഴിയില്ല. പക്ഷേ ഇത് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വളരെ വേഗത്തില്‍ തിരിച്ചറിയാനും, തടയാനും സാധിക്കുമെന്നും ഡോ. റോഷി വിശദീകരിച്ചു.

സര്‍ക്കാരിന്റെ വെബ്‌സൈറ്റ്, പണമിടപാട് സ്ഥാപനങ്ങളുടെ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകള്‍ ഡാര്‍ക്ക് നെറ്റ് വഴിയാണ് ഹാക്ക് ചെയ്യുന്നത്. അത് കാരണം കുറ്റവാളികളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. ഇത് എല്ലാ രാജ്യങ്ങളിലും ഉള്ള സൈബര്‍ പോലീസിനെ കുഴപ്പിക്കുന്ന ഒരു വിപത്തായി മാറി വരികയാണ്. ഇത് കൊണ്ട് നിര്‍മ്മിത ബുദ്ധി കൊണ്ട് വളരെ വേഗത്തില്‍ ഇതിനെ കണ്ടെത്താനും തടയുവാനും കഴിയുമെന്നും ഡോ. റോഷി ഉദാഹരണ സഹിതം കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി ഡ്രൈവര്‍ ലൈസ് കാര്‍ അവതരിപ്പിച്ച മലയാളി കൂടിയാണ് ഡോ. റോഷി ജോണ്‍.

Top