ലൈറ്റ്‌വെയ്റ്റ് സ്മാര്‍ട്ട് ക്യാമറ ‘ഗൂഗിള്‍ ക്ലിപ്പ്‌സ്’ ; അടുത്ത മാസത്തോടെ യുഎസില്‍

google-clips-camera

പോക്കറ്റിലൊതുങ്ങുന്നതും, കൃത്രിമ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതുമായ ഗൂഗിള്‍ ക്ലിപ്പ്‌സ് ക്യാമറ അടുത്ത മാസത്തോടെ യു എസ് വിപണിയില്‍ ഇടം പിടിക്കുവാന്‍ എത്തുന്നു. ലൈറ്റ്‌വെയ്റ്റ് സ്മാര്‍ട്ട് ക്യാമറയായ ഇതിന് 249 യുഎസ് ഡോളര്‍ (ഏകദേശം 15,832 രൂപ)ആണ് വില. ക്യാമറയ്ക്കായി മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

തല്‍ക്കാലം ഇന്ത്യന്‍ വിണിയില്‍ ക്യാമറ എത്തിക്കുന്നതിനെ കുറിച്ച് കമ്പനി ചിന്തിക്കുന്നില്ല എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കൃത്യമായ നിമിഷങ്ങളില്‍ ദൃശ്യങ്ങള്‍ പിടിച്ചെടുക്കുവാന്‍ സഹായിക്കുന്നു എന്നത് ക്യാമറയുടെ പ്രത്യേകത തന്നെയാണ്.

Top