ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മിക്കാനൊരുങ്ങി ഇന്റല്‍; 2019 പകുതിയോടെ പൂര്‍ത്തിയാക്കും

ലാസ് വെഗാസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മിക്കാനൊരുങ്ങി ഇന്റല്‍. 2019 പകുതിയോടെ ചിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കുമായി സഹകരിച്ചാണ് ഇന്റല്‍ നിര്‍മിത ബുദ്ധിയില്‍ അധിഷ്ടിതമായ കംപ്യൂട്ടര്‍ ചിപ്പ് വികസിപ്പിക്കുന്നതെന്ന് ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ കമ്പനി വ്യക്തമാക്കി.

എന്‍വിഡിയ കോര്‍പ്പ്, ആമസോണ്‍ വെബ്‌സര്‍വീസസ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപ്യൂട്ടിങ് വിപണിയില്‍ ഇന്റലിന് എതിരാളികളായുണ്ട്. അതേസമയം കമ്പനി ആറ് പുതിയ ഒമ്പതാം തലമുറ കോര്‍ പ്രൊസസറുകള്‍ സിഇഎസ് 2019 ല്‍ അവതരിപ്പിച്ചു. കോര്‍ ഐത്രീ പ്രൊസസര്‍ മുതല്‍ കോര്‍ ഐ9 പ്രൊസസര്‍ വരെയുള്ളതാണ് പുതിയ ചിപ്പുകള്‍. 2019 ആദ്യ പാദത്തില്‍ തന്നെ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാക്കിത്തുടങ്ങും

Top