artifical intelligence ear

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്മാര്‍ട്ട്‌ ഫോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സോണി.

സോണിയുടെ എക്പീരിയ ശ്രേണിയിലെ ഫോണുകളെ ചെവിയില്‍ തിരുകിവയ്ക്കാവുന്ന ഒരു ഇലക്ട്രോണിക് ഉപകരണ സഹായത്താല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ‘എക്‌സ്പീരിയ ഇയര്‍’ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണി അവതരിപ്പിച്ചത്.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന് സമാനമായി ചെവിക്കുള്ളില്‍ കടത്തി വയ്ക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് ഫോണിന്റെ സ്‌ക്രീനില്‍ തൊടാതെ തന്നെ നിയന്ത്രിക്കാനും നോട്ടിഫിക്കേഷനുകള്‍ അറിയാനും സാധിക്കും.

ആന്‍ഡ്രോയ്ഡ് അധിഷ്ഠതമാക്കി പ്രവര്‍ത്തിക്കുന്ന സോണി സ്മാര്‍ട്ട് ഫോണുകളിലും ടാബുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന എക്‌സ്പീരിയ ഇയര്‍ എന്ന അതി നൂതന മൊബൈല്‍ അക്‌സസറി ഫോണിലെ ഒരു പ്രത്യേക ആപ്പിന്റെ സഹായത്താല്‍ കാലാവസ്ഥ, സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സ് ,മിസ്ഡ് കാള്‍സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.

മൂന്നര ദിവസത്തോളം നീണ്ടു നില്‍ക്കുന്ന എക്‌സ്പീരിയ ഇയര്‍ ചാര്‍ജ്ജ് ചെയ്യാന്‍ പ്രത്യേക സംവിധാനവും ഈ ഉപകരണത്തോടൊപ്പം ലഭ്യമാക്കും.

Top