‘ആര്‍ട്ടിക്കിള്‍ 370’നെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി:ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനീക്കം ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് പ്രസിഡന്റിന്റെ വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അഡ്വക്കറ്റ് എം എല്‍ ശര്‍മയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് കോടതിയില്‍ അയോധ്യാകേസ് പരിഗണിക്കുന്നതിനാല്‍ ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന് മുന്നിലായിരിക്കും വിഷയം അവതരിപ്പിക്കുക. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകനായ എം.എല്‍. ശര്‍മ ആവശ്യപ്പെടും.

Top