ആര്‍ട്ടിക്കിള്‍ 370; മോദി സര്‍ക്കാരിനെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി കശ്മീരിലെ ഒരു പെണ്‍കുട്ടി. മോദി സര്‍ക്കാരിന്റെ ഈ തീരുമാനം കൊണ്ട് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവാണ് പെണ്‍കുട്ടിയുടെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു.

തലയില്‍ ഷോള്‍ ഇട്ട് ‘അസ് ലാമു അലൈക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മോദി സര്‍ക്കാറിന്റെ ഈ തീരുമാനം കൊണ്ട് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. അതുപോലെ തന്നെ നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സാധ്യതകളും ഇതിലൂടെ കശ്മീരില്‍ ഉണ്ടാകുമെന്നും പെണ്‍കുട്ടി പറയുന്നു.

എന്നാല്‍ ഈ പെണ്‍കുട്ടി കശ്മീരി മുസ്ലീം യുവതി അല്ലെന്നും വ്യാജയാണെന്നുമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. എന്നാല്‍ പെണ്‍കുട്ടി കശ്മീരിലെ സോനാമര്‍ഗ് സ്വദേശിയാണെന്നാണ് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

Top