കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ അജു വര്‍ഗീസ് ചിത്രം ‘ആര്‍ട്ടിക്കിള്‍ 21’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കോമഡി താരം അജു വര്‍ഗീസ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ആര്‍ട്ടിക്കിള്‍ 21ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പിന്നില് അരിവാള്‍ ചുറ്റികയും മാര്‍ക്‌സിന്റെ ചിത്രവും പോസ്റ്ററില്‍ കാണാം. ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിഒപി: അഷ്‌കര്‍. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വാക്ക് വിത് സിനിമയുടെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലെന, രോമാഞ്ച് രാജേന്ദ്രന്‍, ബിനീഷ് കോടിയേരി, മാസ്റ്റര്‍ നന്ദന്‍, രാജേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 21 തന്നെയാകും അജു വര്‍ഗീസ് ചിത്രത്തിന്റെ പ്രമേയമെന്ന് പ്രതീക്ഷിക്കാം.

Top