arthur road jail luxurious cell having 5 lakh rupees per month rent

മുംബൈ: മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ ലക്ഷ്വറി സെല്ലിന് മാസം അഞ്ച് ലക്ഷം രൂപ വാടക.

ബ്ലോക്കിലെ വൃത്തിയില്ലായ്മയും കാലപ്പഴക്കവും സുരക്ഷയില്ലായ്മയും ചൂണ്ടിക്കാട്ടി അധോലോക നായകനായ വിലാസ് ഭാരതി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് അണ്ഡാ സെല്ലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകമറിയുന്നത്.

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ അണ്ഡാ സെല്‍ അഥവാ മുട്ടയുടെ ആകൃതിയിലുള്ള അതീവ സുരക്ഷാ ബ്ലോക്കിലാണ് ഈ സൗകര്യമുള്ളത്.

ഭക്ഷണം, ആവശ്യമുള്ളവര്‍ക്ക് സിഗരറ്റ്, മാസികകള്‍, കളിക്കാനുള്ള കാര്‍ഡുകള്‍, കാരം ബോര്‍ഡ്, ടിവി, റേഡിയോ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Top