ദുരന്താനന്തര മാനസിക പ്രശ്‌നങ്ങള്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് സാന്ത്വന പരിചരണം

കൊച്ചി : പ്രളയബാധിത മേഖലകളിലും മറ്റുമുള്ള സാന്ത്വന സങ്കേതങ്ങളിലും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലും അഭയം തേടിയ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കായി ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ട്രോമാറ്റിക് ഇന്‍സിഡന്‍ഡ് റിഡക് ഷന്‍ ടെക്‌നിക്‌സ് സൗജന്യ പരിശീലന ക്യാമ്പയിനുകളില്‍ ആശ്വാസവുമായി പതിനായിരങ്ങള്‍.

ജീവിതത്തില്‍ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവര്‍ ,വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍ തീരാദുഃഖമനുഭവിക്കുന്നവര്‍ ,ജീവനും ജീവിതവും ഭാവിയും അപകടത്തിലായവര്‍ ,ദുരന്തങ്ങള്‍ നല്‍കിയ ഭീകരമായ ഓര്‍മ്മകളും അവ സൃഷ്ടിക്കുന്ന മാനസിക അസ്വസ്ഥതകളും അനുഭവിക്കുന്നവര്‍ ,ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ക്കൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടവര്‍ തുടങ്ങി കടുത്ത മാനസികാഘാതത്തിലകപ്പെട്ട വലിയൊരു ജനവിഭാഗത്താനായി പ്രകൃതി ദുരന്തത്തെയും അനുബന്ധമായുണ്ടാകുന്ന മാനിസികാരോഗ്യ പ്രശ്‌നങ്ങളെയും സധൈര്യം നേരിടുന്നതിനായി ആളുകളെ പ്രാപ്തരാക്കുവാന്‍ ശ്രീശ്രീരവിശങ്കര്‍ജി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരിശീലന പദ്ധതിയാണ് ആര്‍ട് ഓഫ് ലിവിംഗ് പുനര്‍നവ അഥവാ ആര്‍ട് ഓഫ് ലിവിംഗ് ട്രോമാറ്റിക് ഇന്‍സിഡന്‍ഡ് റിഡക് ഷന്‍ ടെക്‌നിക്.

വ്യക്ത്യാധിഷ്ഠിതമായി മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നത്.

Art of Livingaa

പുനര്‍നവ സൗജന്യ പരിശീലന ക്യാമ്പയിന്‍ ആലപ്പുഴ ജില്ലയിലും മറ്റു പലയിടങ്ങളിലും നടന്നു കൊണ്ടിരിക്കുന്നു. ആലപ്പുഴയിലെ ഉത്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സുഹാസ് , എം.എല്‍.എ സജിചെറിയാന്‍ , തഹസില്‍ദാര്‍ ,സ്‌പെഷ്യല്‍ പോലീസ് സൂപ്രണ്ട് സുരേന്ദ്രന്‍ , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെമ്പര്‍മാര്‍, പ്രമുഖ മനഃശാസ്ത്രവിദഗ്ധ ഡോ .മഞ്ജു തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ലളിതമായ യോഗാസനമുറകള്‍ , പ്രാണായാമം , ധ്യാന രീതികള്‍ ,ജ്ഞാനം , ശ്വസനപ്രക്രിയകള്‍ തുടങ്ങിയ രീതികളിലാണ് പരിശീലനം തുടരുക.

ആരോഗ്യകരവും മാനസികവുമായ വളര്‍ച്ചക്കൊപ്പം സുരക്ഷിതത്വബോധവും , സാന്ത്വനവും ശുഭപ്രതീക്ഷയും വ്യക്തികളില്‍ നട്ടുവളര്‍ത്താനുതകും വിധം ശ്രീശ്രീരവിശങ്കര്‍ ചിട്ടപ്പെടുത്തിയ ഈ സൗജന്യ പരിശീലനത്തിലൂടെ ആശ്വാസം ലഭിക്കുന്നതായി ഇവിടങ്ങളില്‍നിന്നും പതിനായിരക്കണക്കിന് ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

മനഃശാസ്ത്ര വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യ കൗണ്‍സിലിംഗുകളും ട്രോമാറ്റിക് ഇന്‍സിഡന്‍ഡ് റിഡക് ഷന്‍ ടെക്‌നിക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

പരീശീലനം നല്‍കുന്നതിനായി കേരളത്തിലെ ആര്‍ട് ഓഫ് ലിവിംഗ് പരിശീലകരുടെ വലിയ നിര തന്നെ ഈ ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്തുവരുന്നുണ്ട് . ശ്രീശ്രീരവിശങ്കര്‍ജിയുടെപ്രമുഖ ശിഷ്യനും നിലവിലെ സീനിയര്‍ സയന്റിസ്റ്റുമായ കെ .രാമചന്ദ്രന്‍ജിയുടെ നിയന്ത്രണത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന ഈ സൗജന്യ പരിശീലനത്തിന് വേദിയൊരുക്കാനാഗ്രഹിക്കുന്നവര്‍ക് ആര്‍ട് ഓഫ് ലിവിംഗിന്റെ അതാത് ജില്ലാ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : തിരുവനന്തപുരം 9446415847, ആലപ്പുഴ 8089961649, ഇടുക്കി 9744504664, കോട്ടയം 9995102585, പത്തനംതിട്ട 9447164517,എറണാകുളം 9447342370,തൃശ്ശൂര്‍ 989443898 ,പാലക്കാട് 9847938235,മലപ്പുറം 9349683875, കോഴിക്കോട് 9495667820,വയനാട് 9447447373 , കണ്ണൂര്‍ 9745745452,

Top