ആഴ്‌സന്‍ വെങ്ങര്‍ ആഴ്‌സണല്‍ വിടുന്നു; ഉചിതമായ സമയമെന്ന് വെങ്ങര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലിന്റെ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ ക്ലബ്ബ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് വെങ്ങര്‍ തന്നെയാണ് പ്രഖ്യാപിച്ചത്.

1996 മുതല്‍ ആഴ്‌സണലിന്റെ പരിശീലകനാണ് വെങ്ങര്‍. 22 വര്‍ഷമായി ആഴ്‌സണലിനെ നയിക്കുന്നത് വെങ്ങറാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം നാള്‍ ഒരു ക്ലബ്ബിന്റെ പരിശീലകസ്ഥാനത്തിരുന്നതിന്റെ റെക്കോര്‍ഡ് വെങ്ങറിനൊപ്പമാണ്. 823 മത്സരങ്ങളില്‍ വെങ്ങര്‍ ആഴ്‌സണലിനെ നയിച്ചു.

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും ഏഴ് എഫ്എ കപ്പ് കിരീടവും ആണ് വെങ്ങറുടെ പ്രധാന നേട്ടങ്ങള്‍. സ്ഥാനമൊഴിയാനുള്ള ഉചിതമായ സമയമിതാണെന്ന് വെങ്ങര്‍ അറിയിച്ചു.

Top