ആഴ്സണലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരം; ലാകസറ്റെ

ഴ്സണല്‍ പ്ലയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് ലാകസറ്റെക്ക്.ആഴ്സണലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായാണ്‌
ലാകസറ്റൈ തിരഞ്ഞെടുത്തത്‌. 35 ശതമാനം വോട്ട് നേടിയാണ് ലാകസറ്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ സീസണില്‍ 46 മത്സരങ്ങളാണ് ആഴ്സണലിന് വേണ്ടി ലാകസറ്റെ കളിച്ചത്. അതില്‍ 18 ഗോളുകളും 12 അസിസ്റ്റുകളും നേടി.

വലന്‍സിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് സെമി ഫൈനലില്‍ 3-1നാണ് ആഴ്സണല്‍ വിജയം നേടിയത്.അതില്‍ രണ്ടു ഗോളുകള്‍ ലാക്‌സറ്റെയുടേതായിരുന്നു.ഈ സീസണില്‍ ലിവര്‍പൂള്‍, ടോട്ടന്‍ഹാം, ചെല്‍സി, നാപോളി, വലന്‍സിയ എന്നിവര്‍ക്കതെതിരെ ലാകസറ്റെ ഗോള്‍ നേടിയിരുന്നു

Top