യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സണലിന് തകര്‍പ്പന്‍ വിജയം

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സണലിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബായ ലെന്‍സ് എഫ്‌സിക്കെതിരെ മറുപടിയില്ലാത്ത ആറ് ഗോളുകളുടെ വിജയമാണ് ആഴ്സണല്‍ സ്വന്തമാക്കിയത്. വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് യോഗ്യത ഉറപ്പിക്കാന്‍ ഗണ്ണേഴ്സിന് സാധിച്ചു.

രണ്ടാം പകുതിയുടെ അവസാനം ജോര്‍ജീഞ്ഞോ നേടിയ പെനാല്‍റ്റി ഗോളോടെ ആഴ്സണല്‍ വിജയം പൂര്‍ത്തിയാക്കി. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി ആഴ്സണലിന് 12 പോയിന്റാണുള്ളത്.

21-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ട് മിനിറ്റിനകം ബുകായോ സാക ആഴ്സണലിന്റെ മൂന്നാം ഗോള്‍ നേടി. 27-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ സ്‌കോര്‍ നാലായി ഉയര്‍ന്നു. അധികസമയത്ത് മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും കൂടി ഗോള്‍ നേടിയതോടെ ആദ്യപകുതി 5-0ത്തിന് അവസാനിച്ചു.മത്സരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ആധിപത്യം സ്ഥാപിക്കാന്‍ ആഴ്സണലിന് സാധിച്ചു. ആറ് ഗോളുകള്‍ ആറ് വ്യത്യസ്ത താരങ്ങളാണ് സ്‌കോര്‍ ചെയ്തത്. 13-ാം മിനിറ്റില്‍ കൈ ഹാവേര്‍ട്സാണ് ഗണ്ണേഴ്സിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

 

Top