ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കമ്യൂണിറ്റി ഷീല്‍ഡ് ജേതാക്കളായി ആഴ്‌സണല്‍

ലണ്ടന്‍: ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ആഴ്‌സണല്‍ കമ്യൂണിറ്റി ഷീല്‍ഡ് ജേതാക്കളായി.

നിശ്ചിത സമയത്ത് ഓരോ ഗോള്‍ അടിച്ച് സമനിലയിലായതിനെ തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആഴ്‌സണല്‍ ചെല്‍സിയെ വീഴ്ത്തി.

ചെല്‍സിയായിരുന്നു ആദ്യം ലീഡ് നേടിയത്. 46-ാം മിനിറ്റില്‍ മോസസ് ചെല്‍സിയെ മുന്നിലെത്തിച്ചു. അവസാന നിമിഷംവരെ ഒരു ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങിയ ചെല്‍സിക്ക് പെഡ്രോയിലൂടെ ആദ്യ പ്രഹരമെത്തി. 80-ാം മിനിറ്റില്‍ പെഡ്രോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത്. ഇതോടെ 10 പേരായി ചുരുങ്ങിയ നീലപ്പടയെ ആഴ്‌സണല്‍ സമനിലയില്‍ കുരുക്കി. 82-ാം മിനിറ്റില്‍ കൊളാസിനാക് ആയിരുന്നു ഗോള്‍ നേടിയത്. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

Top