യുവേഫ ചാമ്പ്യന്‍സ് ലീഗ്, ബേറ്റ് ബോറിസോവിനെ തകര്‍ത്ത് ആഴ്‌സണല്‍, ജിറൗഡിന് നൂറാം ഗോള്‍

ബെലാറസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ തിയോ വാല്‍ക്കോട്ടിന്റെ ഇരട്ട ഗോള്‍ മികവില്‍ ബേറ്റ് ബോറിസോവിനെ പരാജയപ്പെടുത്തി ആഴ്‌സണല്‍.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ വിജയം. റോബ് ഹോള്‍ഡിംഗ്, ഒളിവര്‍ ജിറൗഡ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.

ജിറൗഡിന് നൂറാം ഗോളാണിത്. മിര്‍ക്കോ ഇവാനികും മിഖായേല്‍ ഗോര്‍ഷുകുമാണ് ബേറ്റ് ബോറിസോവിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ബെലാറസില്‍ ബേറ്റ് ബോറിസോവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ഒന്പതാം മിനിറ്റില്‍ വാല്‍ക്കോട്ട് വല കുലുക്കി. 22-ാം മിനിറ്റില്‍ വാല്‍ക്കോട്ട് രണ്ടാം ഗോള്‍ നേടി. മൂന്നുമിനിറ്റ് പിന്നിട്ടപ്പോള്‍ ഹോള്‍ഡിംഗ് കൂടി ഗോള്‍ നേടിയതോടെ ആഴ്സണല്‍ മൂന്നു ഗോളിന് മുന്നിലെത്തി. ഇതോടെ പൊരുതി കളിച്ച ആതിഥേയര്‍ 28-ാം മിനിറ്റില്‍ മിര്‍ക്കോ ഇവാനിക്കിലൂടെ തിരിച്ചു വന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലഭിച്ച പെനാല്‍റ്റിയിലൂടെ ജിറൗഡ് ഗണ്ണേഴ്സിന്റെ നാലാം ഗോള്‍ നേടിയതോടെ എതിരാളികള്‍ തകര്‍ന്നടിഞ്ഞു.

ജയത്തോടു കൂടി ഗ്രൂപ്പ് എച്ചില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഗണ്ണേഴ്‌സ്. ഒക്ടോബര്‍ 19ന് ബെല്‍ഗ്രെഡിന് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

Top