കൃഷിമന്ത്രിക്ക് അധികാര ധാര്‍ഷ്ട്യം: വിമർശനവുമായി മുന്‍ ബിജെപി എംപി

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അധികാര ധാര്‍ഷ്ട്യം തലയ്ക്കു പിടിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവും ബിജെപിയുടെ മുന്‍ എംപിയുമായ രഘുനന്ദന്‍ ശര്‍മ.

കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് തോമറിനെ വിമര്‍ശിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ  കുറിപ്പിട്ടത്. കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് രഘുനന്ദന്‍ ശര്‍മ പറഞ്ഞു.

ദേശീയതയെ ശക്തിപ്പെടുത്താന്‍ എല്ലാ കരുത്തും വിനിയോഗിക്കണം. അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top