വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ക​ത്തി​ക്കു​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ 2 ​പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ (23), അലി അഷ്‌കര്‍ (21) എന്നിവരാണ് പിടിയിലായത്.

ഉത്രാട രാത്രിയിലായിരുന്നു സംഭവം. ഓച്ചിറ കഴുവേലി മൂക്കിന് സമീപം ഒരുസംഘം രാത്രിയില്‍ പടക്കം പൊട്ടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പടക്കം പെട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനെത്തിയ സുജിത്തിന് കുത്തേല്‍ക്കുകയായിരുന്നു.

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതുപരിഹരിക്കാനായി സ്ഥലത്തെത്തിയതായിരുന്നു സുജിത്ത്. ഇതിനിടയില്‍ ഒരാള്‍ സുജിത്തിന്റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

Top