കോഴിക്കോട് 40 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍

കോഴിക്കോട്; ഫറോക്കില്‍ വില്‍പ്പനയ്ക്കായുളള 40 പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍.
ബേപ്പൂര്‍ നടുവട്ടം പിലാശ്ശേരി കപ്പച്ചാല്‍ പറമ്പില്‍ നാസര്‍ (27) ആണ് മീഞ്ചന്ത മേല്‍പാലത്തിന് സമീപം പിടിയിലായത്. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്‍, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കല്ലായി, പന്നിയങ്കര, മീഞ്ചന്ത ഭാഗങ്ങളില്‍ മയക്കുമരുന്നുപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തു.

Top