കശ്മീരിൽ രണ്ട് ലഷ്കർ ഭീകരർ അറസ്റ്റിൽ: ചൈനീസ് ​ഗ്രനേഡ് പിടിച്ചെടുത്തു

ശ്രീന​ഗർ: കശ്മീരിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. ഇവരിൽ നിന്ന് രണ്ട് ചൈനീസ് ​ഗ്രനേഡുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ബന്ദിപ്പോരയിൽ വച്ച് പരിശോധനയ്ക്കിടെയാണ് ഭീകരർ പിടിയിലായത്.

സൈന്യവും സിആർപിഎഫും ബന്ദിപ്പോര പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ബന്ദിപ്പോര പോലീസ് സ്റ്റേഷനിൽ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Top